yy

നെയ്യാറ്റിൻകര : ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവലുമായി കൂടിക്കാഴ്ച നടത്തി.ബുധനാഴ്ച വൈകിട്ട് 7.15 ഓടെ ബിഷപ്സ് ഹൗസിലെത്തിയ അടൂർപ്രകാശും ബിഷപ്പുമായുളള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നിണ്ടു. കോൺഗ്രസ് മതേതരത്വ പാർട്ടിയായതിനാലാണ് ബിഷപ്പിന്റെ അനുഗ്രഹത്തിനായി എത്തിയതെന്നും വിജയത്തിനായി എല്ലാവിധ അനുഗ്രഹങ്ങളും ബിഷപ്പ് നല്‍കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.എൻ. ശക്തൻ, മുൻ എം.എൽ.എ എ.ടി.ജോർജ്,മുൻ ജില്ലാ മെമ്പർ ഉഷാകുമാരി, കാട്ടാക്കട മണ്ഡലം പ്രസിഡന്റ് എം.എം. അഗസ്റ്റ്യൻ കെ.എൽ.സി.എ രൂപതാ ട്രഷറർ വിജയകുമാർ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, സെക്രട്ടറി ഫാ. രാഹുൽ ലാൽ എന്നിവർ അടൂർ പ്രകാശിനെ സ്വീകരിച്ചു.