mehrin

തിരുവനന്തപുരം: ജലം സംരക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ച് നാലാം ക്ലാസുകാരി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം ജലദിനമായ ഇന്ന് യുടൂബിൽ റിലീസ് ചെയ്യും. ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി മെഹറിൻ ഷെബീർ സംവിധാനം ചെയ്‌ത 'തുള്ളി ' എന്ന ഹ്രസ്വചിത്രമാണ് പ്രദർശനത്തിനെത്തുക. സ്‌കൂൾ ബസിലെ സ്ഥിരം യാത്രക്കിടയിൽ റോഡരികിലെ ഒരു പൈപ്പിൽ നിന്ന് കുടിവെള്ളം പാഴാകുന്ന കാ‌ഴ്‌ചയാണ് മെഹ്റിൻ ഷെബീറിനെ ഹ്രസ്വ ചിത്രത്തിലേക്ക് നയിച്ചത്. ശ്രീകാര്യം മെഹറിൻ മൻസിലിൽ വ്യാവസായിയായ ഷെബിറിന്റെയും ഹയർ സെക്കൻഡറി അദ്ധ്യാപികയായ മെഹ്സാനയുടെയും മകളാണ് മെഹറിൻ.