asampatth

മുടപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്.സ്ഥാനാർത്ഥി എ.സമ്പത്ത് എം.പി.യുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി അഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മുട്ടപ്പലം മേഖലാ കൺവെൻഷൻ സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.അജയകുമാർ ഉദ്‌ഘാടനം ചെയ്തു.അഴൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു.എൽ.ഡി.എഫ്.സ്ഥാനാർത്ഥി എ.സമ്പത്ത്,സി.പി.എം.ജില്ലാ കമ്മിറ്റി അംഗം ആർ.സുഭാഷ്,കയർ ഫെഡ് ചെയർമാൻ അഡ്വ.എൻ.സായികുമാർ,സി.പി.എം.ഏരിയാ കമ്മിറ്റി അംഗം ആർ.അനിൽ,അഴൂർ-മുട്ടപ്പലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ,സി.പി.ഐ.നേതാവ് കവിതാ സന്തോഷ്,കോൺഗ്രസ് എസ്.നേതാവ് അക്ബർ തുടങ്ങിയവർ സംസാരിച്ചു.സി.പി.എം.അഴൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.മുരളീധരൻ നായർ സ്വാഗതം പറഞ്ഞു.തെരഞ്ഞെടുപ്പ് കമ്മിറ്റി മേഖലാ ഭാരവാഹികളായി ടി.ഇന്ദിര(ചെയർമാൻ),ബി.മുരളീധരൻ നായർ(കൺവീനർ)എന്നിവർ അടങ്ങുന്ന 251 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.