thanaka

മ്യാൻമാറികളുടെ സൗന്ദര്യത്തിന് പിന്നിലുള്ള രഹസ്യം ആയിരത്തോളം വർഷം പഴക്കമുള്ളതാണ്. ഇനി എത്ര വിലപിടിപ്പുള്ള സൗന്ദര്യ വർധക വസ്തുക്കൾ വന്നാലും തങ്ങളുടെ ചർമ്മത്തിന് ചേരുന്നത് പാരമ്പര്യമായി കൈവന്ന ലേപനം തന്നെയാണെന്നാണ് അവിടത്തെ സ്ത്രീകൾ അവകാശപ്പെടുന്നത്. തനക എന്ന വൃക്ഷത്തിന്റെ തടിയാണ് ആയിരക്കണക്കിന് വർഷങ്ങളായി ഇവിടുത്തെ സ്ത്രീകൾ തങ്ങളുടെ സൗന്ദര്യത്തിന്റെ രഹസ്യമായി കരുതുന്നത്. എന്നും രാവിലെ ഏണീറ്റു കഴിഞ്ഞാൽ തനക അരച്ചു മുഖത്ത് തേയ്ക്കും.നമ്മൾ ചന്ദനം അരയ്ക്കാറില്ലേ അതേ പോലെ. ഇതിന് വെയിലു കൊണ്ട് കരുവാളിക്കുന്നതിൽ നിന്നും ചർമ്മത്തെ രക്ഷിക്കാനാകും. മേക്കപ്പിട്ടാലും ഇവിടത്തെ സ്ത്രീകൾ കവിളിൽ തനക തേയ്ക്കും. ചിലർ പല ഡിസൈനുകളിൽ തനക തേയ്ക്കാറുണ്ട്. സ്ത്രീകൾ മാത്രമല്ല അപൂർവമായി പുരുഷൻമാരും ഇത് ഉപയോഗിക്കാറുണ്ട്. ഈ വൃക്ഷത്തിന്റെ വേരും ഉപയോഗിക്കാറുണ്ട്. കാലം മാറിയാലും ഇവിടുത്തുകാർക്ക് പ്രിയം തനക തന്നെ.