വെള്ളറട: കോൺഗ്രസ് രാജ്യത്തിനു നൽകിയ വിലപ്പെട്ട സംഭാവനകൾ മോദി ബോധപൂർവം തമസ്കരിക്കുകയാണെന്ന് തെന്നല ബാലകൃഷ്ണപിള്ള. വെള്ളറട കെ.പി.എം ഹാളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശിതരൂരിന്റെ പാറശാല നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ചെയർമാൻ സുധീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി മുഖ്യ പ്രഭാഷണം നടത്തി. സ്ഥാനാർത്ഥി ഡോ. ശശിതരൂർ, വിൽസന്റ് എം.എൽ.എ, എ. റ്റി ജോർജ്, ആർ. വത്സലൻ, അൻസജിതാറസൽ, മണ്ഡലം കൺവീനർ ദസ്തഹീർ എ. കെ ശശി , എസ്. വിജയചന്ദ്രൻ, കൊല്ലിയോട് സത്യനേശൻ, പി.കെ. ശശി, സോമൻകുട്ടി നായർ, എ. മോഹൻദാസ്, ബാബുകുട്ടൻ നായർ, പി.എ. എബ്രഹാം, മഞ്ചവിളാകം ജയകുമാർ, നിർമ്മലകുമാരി, വിൽഫ്രഡ് രാജ്, പാറശാല സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.