ramesh

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ക്ഷേമപെൻഷനുകൾ കുടിശ്ശിക തീർത്ത് ഈ മാസം 25നുള്ളിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി.

സംസ്ഥാനത്ത് ക്ഷേമ പെൻഷനുകളുടെ വിതരണം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. അഞ്ച് മാസത്തോളമായി പെൻഷൻ വിതരണം പൂർണ്ണമായും മുടങ്ങിയിട്ട്. അയ്യായിരത്തിലധികം രൂപയുടെ പെൻഷൻതുകയാണ് ഓരോ ഗുണഭോക്താവിനും ലഭിക്കാനുള്ളത്. ഈ തുകയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിനാളുകൾ കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.