germany-football
germany football

ബെർലിൻ : കഴിഞ്ഞ ലോകകപ്പിലെ ദാരുണമായ തോൽവിക്ക് ശേഷം പുതിയ തുടക്കം തേടിയെത്തിയ ജർമ്മൻ ഫുട്ബാൾ ടീമിന് അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ സമനില. സെർബിയയാണ് 1-1ന് ജർമ്മനിയെ തളച്ചത്. 12-ാം മിനിട്ടിൽ ജോവിച്ചിലൂടെ സെർബിയയാണ് മത്സരത്തിലെ ആദ്യഗോൾ നേടിയത്. എന്നാൽ 69-ാം മിനിട്ടിൽ ഗോരേസ്ക ജർമ്മനിക്ക് സമനില സമ്മാനിക്കുകയായിരുന്നു. ജർമ്മൻ സ്ട്രൈക്കർ ലെറോയ് സാനേയെ ഫൗൾ ചെയ്തതിന് സെർബിയയുടെ പാവ്‌കോവ് അവസാന സമയത്ത് ചുവപ്പുകാർഡ് കണ്ട് പുറത്തായി. മറ്റൊരു മത്സരത്തിൽ വേൽസ് 1-0 ത്തിന് ട്രിനിഡാഡ് ആൻഡ് ടുബാഗോയെ കീഴടക്കി.

ഇന്നത്തെ പ്രധാന മത്സരങ്ങൾ

അമേരിക്ക Vs ഇക്വഡോർ

ജപ്പാൻ Vs കൊളംബിയ

ദക്ഷിണ കൊറിയ Vs ബൊളീവിയ

അർജന്റീന Vs വെനിസ്വേല