rajesh

കാട്ടാക്കട : കള്ളിക്കാട് അരുവിക്കുഴി ദീപഭവനിൽ വേലപ്പൻനായർ, ലീല ദമ്പതികളുടെ മകൻ രാജേഷ് ( 39) ദുബായിൽ അപകടത്തിൽ മരിച്ചു. കൺസ്ട്രക്ഷൻ കമ്പനിയിൽ ക്രെയിൻ ഓപ്പറേറ്റർ അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ലീവിന് വന്നു പോയിരുന്നു . തിങ്കളാഴ്ച രാത്രി 9.30 ന് സൈറ്റിൽ ജോലി കഴിഞ്ഞ് ക്രൈനിന്റെ വലിയ ഇരുമ്പു പാഴ്‌സ് ട്രെയിലറിൽ ലോഡ് ചെയ്യവേ അപകടത്തിൽപ്പെടുകയായിരുന്നു. പരക്കേറ്റ രാജേഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.. ഭാര്യ ദിവ്യ. മകൻ ധനഞ്ജയൻ (6) .