ന്യൂഡൽഹി : തന്നെ ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയ നടപടിക്കെതിരെ ഹൈജമ്പിലെ ദേശീയ റെക്കാഡിനുടമ തേജസ്വിൻ ശങ്കർ. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ ഒരു യോഗ്യത ചാമ്പ്യൻഷിപ്പിലും പങ്കെടുക്കാത്തതാണ് തേജസ്വിനെ ടീമിൽനിന്ന് ഒഴിവാക്കാൻകാരണം. സ്കോളർഷിപ്പ് നേടി അമേരിക്കയിൽ പരിശീലനം നടത്തുകയാണ് തേജസ്വിൻ. അതിനാലാണ് കഴിഞ്ഞ വാരം നടന്ന ഫെഡറേഷൻ കപ്പിലുൾപ്പെടെ പങ്കെടുക്കാൻ കഴിയാതിരുന്നതെന്ന് തേജസ്വിൻ പറഞ്ഞു. എന്നാൽ തേജസ്വിന് ദോഹയിൽ മെഡൽ നേടാനാകുമെന്ന് കരുതുന്നില്ലെന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞത് വിവാദമായി. താൻ മെഡൽ നേടുമെന്നോ ഇല്ലെന്നോ പറയാൻ സുമരിവാലയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് തേജസ്വിൻ ട്വിറ്ററിലൂടെ ചോദിച്ചു.
ഏഷ്യൻ അത്‌ലറ്റിക്സ്
10 മലയാളികൾ
ഇന്ത്യൻ ടീമിൽ
ന്യൂഡൽഹി : അടുത്ത മാസം ദോഹയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ 10 മലയാളി താരങ്ങൾ ഇടംപിടിച്ചു.
ജിൻസൺ ജോൺസൺ (800, 1500 മീറ്ററുകൾ), എം.പി. ജാബിർ (400 മീറ്റർ ഹർഡിൽസ്), മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തുബേബി, ജീവൻ കെ.എസ്, അലക്സ് (4 x 400 മീറ്റർ റിലേ), പി.യു. ചിത്ര (1500 മീറ്റർ), ജിസ്ന മാത്യു, വിസ്മയ വി.കെ. (4 x 400 മീറ്റർ റിലേ) എന്നിവരാണ് മലയാളി താരങ്ങൾ.