അരുവിക്കര: മോദി സർക്കാരിനെ പുറത്താക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ പറഞ്ഞു. എൽ.ഡി.എഫ് ചെറിയകൊണ്ണി മേഖലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മിറ്റി മേഖലാ ചെയർമാൻ വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. സുനിൽകുമാർ, സി.പി.എം.വിളപ്പിൽ ഏരിയാ സെക്രട്ടറി കെ. സുകുമാരൻ, സി.പി.ഐ.മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, അരുവിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. മിനി, ബി. ഷാജു, ആർ. രാധാകൃഷ്ണൻ, ആലുംമൂട് വിജയൻ, മൈലം സത്യാനന്ദൻ, രഞ്ചിത്ത്, അരുവിക്കര ബാബു എന്നിവർ സംസാരിച്ചു.