farewell-programme

പാറശാല: മൂന്ന് പതിറ്റാണ്ടിന്റെ അദ്ധ്യാപനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന ടീച്ചർക്ക് യാത്ര അയപ്പ് നൽകി. പാറശാല കുറുങ്കുട്ടി സാൽവേഷൻ ആർമി സ്കൂളിലെ പ്രധാനാദ്ധ്യാപിക ജെ.എ. പ്രസന്ന ടീച്ചർക്കാണ് യാത്രയയപ്പ് നൽകിയത്.1985 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ച ടീച്ചർ 2002 മുതൽ പ്രധാനാദ്ധ്യാപികയാണ്. സാൽവേഷൻ ആർമിയുടെ 150-ാം വാർഷികാഘോഷത്തിൽ ഏറ്റവും മികച്ച അദ്ധ്യാപികയ്ക്കുള്ള സാൽവേഷൻ ആർമി പുരസ്കാരവും ലഭിച്ചിരുന്നു. സ്‌കൂളിൽ നടന്ന ചടങ്ങിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പൊന്നാട അണിയിച്ചു. സമഗ്രശിക്ഷ കേരളയുടെ ഉപഹാരം ബി.പി.ഒ എസ്. കൃഷ്ണകുമാർ സമ്മാനിച്ചു. വിവിധ വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരും ടീച്ചറെ ആദരിച്ചു .അഡ്വ. അനിൽകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മേജർ വി.ബി. ശീലാസ്, അഡ്വ. ധർമ്മരാജ്, ആർ. ബിജു, യോഹന്നാൻ ജോസഫ്, എസ്. ശാമുവേൽ കുട്ടി, എ.എസ്. മൻസൂർ, ആർ.എസ്. ബൈജുകുമാർ, ഡി.എസ്. ബീജ , മുൻ പ്രധാനദ്ധ്യാപകൻ പൂമുഖത്ത് ബാലൻ, വി.എസ്. ജോൺസൻ, ശാരദാമ്മ, പി.എസ്. യേശുദാസൻ, ജി. സുരേന്ദ്രൻ, ആർ. ജയകുമാരൻ നായർ, എൽ.എൻ. വിജു, ഡോ.പി. സോണി തുടങ്ങിയവർ പങ്കെടുത്തു.