തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് പരാജയം ഉറപ്പായത് കൊണ്ടാണ് അവർ കോൺഗ്രസ് - ബി.ജെ.പി ബന്ധം ആരോപിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.
നരേന്ദ്രമോദിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് ഇത്തവണ മത്സരം. കോൺഗ്രസ് അദ്ധ്യക്ഷനെ പ്രധാനമന്ത്രിയാക്കുമെന്ന നിലപാടെടുത്ത സി.പി.എം ഇത്തരത്തിൽ പ്രസ്താവന നടത്തുന്നത് അപഹാസ്യമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ വട്ടിയൂർക്കാവിൽ സ്വന്തം സ്ഥാനാർത്ഥിയെ കാലുവാരിയതിനെ കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മിഷനെ നിയമിച്ച ചരിത്രം സി.പി.എം നേതാക്കൾ മറക്കരുതെന്നും കുമ്മനം പറഞ്ഞു.