ആറ്റിങ്ങൽ: യുവാക്കൾ രാഷ്ട്ര നിർമ്മാണ പ്രക്രിയയിൽ മാതൃക കാട്ടണമെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി.പി മഹാദേവൻപിള്ള പറഞ്ഞു. സായിഗ്രാമത്തിലെ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സായിഗ്രാമം എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.വി. വിജയൻ, പ്രൊഫ. വിജയകുമാർ, സി.കെ. രവി, പള്ളിപ്പുറം ജയകുമാർ, സത്യസായി വിദ്യാമന്ദിർ പ്രിൻസിപ്പൽ ഇ.എസ്. അശോക് കുമാർ, പി.ടി.എ പ്രസിഡന്റ് ജി. പ്രമോദ്, കോളേജ് യൂണിയൻ ഭാരവാഹികളായ വി. വിഷ്‌ണു, ഭരത് ശങ്കർ, എം.എസ്. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി. കോളേജിൽ വിദ്യാർത്ഥികൾക്കുള്ള ബസ് സൗകര്യവും ഭക്ഷണവും സൗജന്യമാണെന്നും മാനേജ്മെന്റ് സീറ്റുകൾ ഗവൺമെന്റിന് തിരിച്ചു നൽകി മെരിറ്റ് അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിഷൻ നൽകുന്നതെന്നും ഡയറക്ടർ കെ.എൻ. ആനന്ദകുമാർ പറഞ്ഞു.