kerala-university
kerala university

വൈവാ വോസി

രണ്ടാം വർഷ എം.എ ഹിന്ദി പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ പരീ​ക്ഷ​യുടെ വൈവാവോസി 26 ന് രാവിലെ 10.30 മുതൽ 12.30 വരെയും എം.എ ഹിസ്റ്ററി (2016 അഡ്മി​ഷൻ) പരീ​ക്ഷ​യുടെ വൈവാവോസി 29 ന് രാവിലെ 10 മുതലും പാളയം വിദൂര വിദ്യാ​ഭ്യാസ കേന്ദ്ര​ത്തിൽ നട​ത്തും.

നാലാം സെമ​സ്റ്റർ എൽ എൽ.എം പരീ​ക്ഷ​യുടെ വാചാ പരീക്ഷ ഏപ്രിൽ 1, 2 തീയ​തി​ക​ളിൽ സെനറ്റ് ഹൗസ് കാമ്പ​സിൽ നട​ത്തും.

25 മുതൽ 29 വരെ നട​ത്തുന്ന രണ്ടാം വർഷ എം.എ (പ്രൈവറ്റ് രജി​സ്‌ട്രേ​ഷൻ 2016 അഡ്മി​ഷൻ) വൈവാ വോസി പരീ​ക്ഷ​കൾക്ക് മാറ്റ​മി​ല്ല.

പ്രാക്ടി​ക്കൽ

മൂന്നാം സെമ​സ്റ്റർ ബി.​പി.എ (മൃ​ദം​ഗം) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ 26 മുതൽ 27 വരെയും ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ ബി.​പി.എ (വീ​ണ) പരീ​ക്ഷ​യുടെ പ്രാക്ടി​ക്കൽ യഥാ​ക്രമം ഏപ്രിൽ 1 മുതൽ 3 വരെയും 4 മുതൽ 5 വരെയും ശ്രീ സ്വാതി തിരു​നാൾ സംഗീത കോളേ​ജിൽ നട​ത്തും.

പരീക്ഷ

സെന്റർ ഫോർ ഇംഗ്ലീഷ് ലാംഗ്വേജ് ടീച്ചിംഗ് നട​ത്തിയ Spoken English Skill Development കോഴ്‌സിന്റെ പരീക്ഷ 24 ന് രാവിലെ 10 മണിക്ക് ഇൻസ്റ്റി​റ്റ്യൂട്ട് ഒഫ് ഇംഗ്ലീ​ഷിൽ നട​ത്തും. വിദ്യാർത്ഥി​കൾ 24 ന് രാവിലെ 9.30 ന് ഹാൾടി​ക്കറ്റ് കൈപ്പറ്റണം.


പെൻഷൻകാ​രുടെ ശ്രദ്ധയ്ക്ക്

സർവ​ക​ലാ​ശ​ല​യിൽ നിന്നും പെൻഷൻ കൈപ്പ​റ്റു​ന്ന​വർ 2019 ഏപ്രിൽ 1 മുതൽ മേയ് 15 വരെ മസ്റ്റർ ചെയ്യു​കയോ ലൈഫ് സർട്ടി​ഫി​ക്കറ്റ് ഹാജ​രാ​ക്കു​കയോ ചെയ്യ​ണം. അല്ലാ​ത്ത​പക്ഷം ജൂൺ മുതൽ പെൻഷൻ ലഭി​ക്കു​ന്ന​ത​ല്ല. മസ്റ്റർ ചെയ്യാൻ തിരി​ച്ച​റി​യൽ രേഖ ഹാജ​രാ​ക്കണം. 2019​-20 സാമ്പ​ത്തിക വർഷം ആദായ നികു​തി​യുടെ പരി​ധി​യിൽ വരു​ന്ന​വർ Anticipatory Income Tax Statement form പെൻഷൻ സെക്‌ഷ​നിൽ നൽകണം.

പൂർവ വിദ്യാർത്ഥി സംഗമം

യൂണി​വേ​ഴ്‌സിറ്റി കോളേജ് ഒഫ് എൻജിനിയ​റിം​ഗ്, കാര്യ​വട്ടം ആതി​ഥേ​യത്വം വഹി​ക്കുന്ന 2019 ലെ പൂർവ വിദ്യാർത്ഥി സംഗമം ഏപ്രിൽ 13 ന് രാവിലെ 9.30 ന് കോളേജ് ഓഡി​റ്റോ​റി​യ​ത്തിൽ നട​ത്തും.

ത്രിദിന അന്തർദ്ദേ​ശീയ സെമി​നാർ

സർവ​ക​ലാ​ശാ​ല​യുടെ വാണിജ്യ വിഭാഗം 'Trade War – Does it Affect the Global Free Trade order?' എന്ന വിഷ​യ​ത്തിൽ 26, 27, 28 തീയ​തി​ക​ളിൽ നട​ത്തുന്ന ത്രിദിന അന്തർദ്ദേ​ശീയ സെമി​നാർ 27 ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളിൽ വൈസ് ചാൻസ​ലർ ഉദ്ഘാ​ടനം ചെയ്യും.

അക്കാ​ഡമിക് ലീഡർഷിപ്പ് പ്രോഗ്രാം

വിദ്യാ​ഭ്യാസ വിഭാഗം അലി​ഗഡ് മുസ്ലിം സർവ​ക​ലാ​ശാ​ല​യു​മായി സഹ​ക​രിച്ച് സംഘ​ടി​പ്പി​ക്കുന്ന 'അക്കാ​ഡ​മിക് ലീഡർഷിപ്പ്' പ്രോഗാ​മിന് അപേക്ഷ ക്ഷണി​ക്കു​ന്നു. ഏപ്രിൽ 2 മുതൽ 5 വരെ നട​ക്കുന്ന പ്രോഗാ​മിൽ പ്രിൻസി​പ്പൽ (കോ​ളേ​ജ്), ഹെഡ് ഒഫ് ഡിപ്പാർട്ട്‌മെന്റ്, ഡീൻ തുട​ങ്ങി​യവർക്കാണ് പരി​ശീ​ലനം നൽകു​ന്ന​ത്. പങ്കെടു​ക്കുന്നതിന് ഡോ.​ബിന്ദു ആർ.​എൽ (ഹെ​ഡ്) 9947323222, ഡോ.​സ​മീർബാബു എം (കോ ഓർഡി​നേ​റ്റർ) 9447943244 എന്നീ നമ്പ​റു​ക​ളിൽ ബന്ധ​പ്പെ​ടു​ക. Email: sameer@keralauniversity.ac.in, binduindraneelam@gmail.com