ബാലരാമപുരം: ജോലിക്കിടെ യുവാവ് ബാലരാമപുരം സ്പിന്നിംഗ് മില്ലിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചു. ആലുവിള ജ്യോതിഷ് ഭവനത്തിൽ ബിജു എന്ന ജഗദീശൻ (37) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സ്പിന്നിംഗ് മിൽ കോമ്പൗണ്ടിലെ കിണറിൽ ഘടിപ്പിച്ചിരുന്ന മോട്ടോർ നന്നാക്കുന്നതിനിടെ കിണറിലേക്ക് തെന്നിവീഴുകയായിരുന്നു. പ്രാണവായു കിട്ടാതെ വെപ്രാളപ്പെട്ട ജഗദീശനെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു. അതിനിടെ, സുഹൃത്തിനെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ ഹരിപ്രസാദ് എന്നയാളും പ്രാണവായു കിട്ടാതെ തളർന്നു. ഫയർഫോഴ്സാണ് രക്ഷപ്പെടുത്തിയത് . അശ്വതിയാണ് ജഗദീശന്റെ ഭാര്യ. ജ്യോതിഷ്,വർഷ എന്നിവർ മക്കൾ .