വിഴിഞ്ഞം: എൽ.ഡി എഫ് കോവളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തെന്നൂർക്കോണം ജംഗ്ഷന് സമീപം പ്രവർത്തനം ആരംഭിച്ചു. പാർലമെന്റ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ ഓഫീസ് ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കോവളം മണ്ഡലം കമ്മിറ്റി ചെയർമാൻ പി. രാജേന്ദ്രകുമാർ അദ്ധ്യക്ഷനായി. കൺവീനർ വെങ്ങാനൂർ ബ്രൈറ്റ് സ്വാഗതം പറഞ്ഞു. എൽ.ഡി.എഫ് നേതാക്കളായ ഡോ.എ. നീലലോഹിതദാസ്, ജമീല പ്രകാശം, പി.എസ്. ഹരികുമാർ, പാറക്കുഴി സുരേന്ദ്രൻ, മുക്കോല ജീ. പ്രഭാകരൻ, പി.ചന്ദ്രകുമാർ, മംഗലത്തുകോണം രാജു, വി.ഗോപാലകൃഷ്ണൻ, വി.സുധാകരൻ, ആവാടു തുറ ശശി, ജയകുമാർ, കൊല്ലങ്കോട് രവീന്ദ്രൻ നായർ, കോളിയൂർ സുരേഷ്, തെന്നൂർക്കോണം ബാബൂ, എന്നിവർ സംസാരിച്ചു.