adoor

വർക്കല: യു.ഡി.എഫ് ആറ്റിങ്ങൽ,​ ആലപ്പുഴ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ അടൂർ പ്രകാശും ഷാനിമോൾ ഉസ്മാനും ശിവഗിരി മഹാസമാധിയിലെത്തി പ്രണാമമർപ്പിച്ചു. സ്വാമി വിശാലാനന്ദ മഞ്ഞ ഷാൾ അണിയിച്ച് ഇരുവരെയും സ്വീകരിച്ചു. സ്വാമി വിശുദ്ധാനന്ദ, സ്വാമി പ്രകാശാനന്ദ എന്നിവരെ സന്ദർശിച്ചു. അടൂർ പ്രകാശ് വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം വർക്കല മണ്ഡലത്തിൽ പര്യടനം നടത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നു തുറന്ന ജീപ്പിലാണ് പട്ടണത്തിൽ പര്യടനം നടത്തിയത്. യു.ഡി.എഫ് നേതാക്കളായ ബി. ധനപാലൻ, പി.എം. ബഷീർ, അഡ്വ. കെ.ആർ. അനിൽകുമാർ, കരകുളം കൃഷ്ണപിള്ള, അഡ്വ. ബി. ഷാലി, അഡ്വ. എസ്. കൃഷ്ണകുമാർ, കെ.കെ. രവീന്ദ്രനാഥ്, കെ. രഘുനാഥൻ, അഡ്വ. ഇ. റിഹാസ്, സജി വേളിക്കാട്, എം.എൻ. റോയി, ജോയി, എൻ. അശോകൻ, കെ. സൂര്യപ്രകാശ്, എസ്. പ്രസാദ്, പ്രദീപ്, എസ്. ജയശ്രീ, കെ. ഷിബു, അജി വേളിക്കാട്, ഭഗവത്‌സിംഗ്, ജി. തൃദീപ്, കല്ലമ്പലം ജിഹാദ്, അഫ്സൽ എന്നിവർ അനുഗമിച്ചു.