ഉഴമലയ്ക്കൽ: എൽ.ഡി.എഫ് ഉഴമലയ്ക്കൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവൻഷൻ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. റഹീം അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ, സി.പി.എം ഏരിയ സെക്രട്ടറി എൻ. ഷൗക്കത്തലി, ജില്ലാ പഞ്ചായത്തംഗം വി. വിജുമോഹൻ, എം.എസ്. റഷീദ്, പാളയം രാജൻ, ബി.ബി. സുജാത, ഇ. ജയരാജ്, എസ്. മനോഹരൻ, എസ്. ശേഖരൻ എന്നിവർ പങ്കെടുത്തു.