തിരുവനന്തപുരം: കവടിയാർ ജവഹർ നഗർ ഫ്ളാറ്റ് 8, അവന്യു മാനറിൽ പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. വി. മഹേന്ദ്രൻ (71) നിര്യാതനായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഇംഗ്ളണ്ടിലുമായി നാലു പതിറ്റാണ്ട് നീണ്ട സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സന്ധിമാറ്റ ശസ്ത്രക്രിയയിലും കുട്ടികളുടെ അസ്ഥിരോഗ ചികിത്സയിലും വിദഗ്ദ്ധനായിരുന്നു. ഭാര്യ: ചന്ദ്രിക. മക്കൾ: അമേരിക്കയിൽ ഡോക്ടർമാരായ ലക്ഷ്മിയും ദേവിയും. മരുമക്കൾ: എൻജിനിയർമാരായ രാജേഷും, ആനന്ദും. റവന്യൂ ബോർഡ് മെമ്പർ സെക്രട്ടറി ആയിരുന്ന പി.കെ. വേലായുധന്റെ പുത്രനും കൊല്ലത്തെ വ്യവസായ പ്രമുഖനായിരുന്ന സി.കെ.എൻ. പണിക്കരുടെ ജാമാതാവുമാണ് പരേതൻ. അനന്തപുരി ഹോസ്പിറ്റലിലെ അനസ്തീഷിയോളജി വകുപ്പ് മേധാവി ഡോ. വി. മഹാദേവൻ, യൂറോളജി വിഭാഗം മേധാവി ഡോ. വേണു വേലായുധൻ, രാജം പ്രഹ്‌ളാദൻ എന്നിവർ സഹോദരങ്ങളാണ്. സംസ്കാരം പിന്നീട്.