kummanam
kummanam

തിരുവനന്തപുരം: സ്വന്തം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽഗാന്ധി മത്സരിക്കാൻ എത്തിയ സ്ഥിതിക്ക് വയനാട്ടിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറാകണമെന്ന് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

അമേത്തിയിൽ ചുവടുപിഴയ്ക്കുമെന്ന് ഉറപ്പായ രാഹുൽഗാന്ധി പരാജയഭീതികൊണ്ടാണ് വയനാട്ടിലെത്തിയത്. സി.പി.എം പ്രവർത്തകരുടെ ഉറപ്പ് കിട്ടിയത് കൊണ്ടാണ് രാഹുൽ കേരളം തിരഞ്ഞെടുത്തത്. രാഹുൽ എത്തിയതോടെ കേരളത്തിലെ സി.പി.എം സനാഥരായി. ബി.ജെ.പി.യുമായി നേർക്ക് നേർ പോരാടുന്ന മണ്ഡലങ്ങൾ ഒഴിവാക്കാനാണ് രാഹുൽഗാന്ധിയുടെ ശ്രമം. ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്ന് ഉറപ്പായെന്നും കുമ്മനം പറഞ്ഞു.