anzi-bava
anzi bava

തിരുവനന്തപുരം: ന്യൂസിലൻഡിലെ മുസ്ളിം പള്ളിയിലെ ഭീകരാക്രമണത്തിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി അൻസി ബാവയുടെ (25) മൃതദേഹം നാളെ പുലർച്ചെ 3.05 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിക്കുമെന്ന് നോർക്ക അറിയിച്ചു. 24ന് ക്രൈസ്റ്റ്ചർച്ചിൽ നിന്നു ദുബായ് വഴി കൊച്ചിയിലെത്തിക്കുന്ന മൃതദേഹം നോർക്കയുടെ എമർജൻസി ആംബുലൻസിൽ വീട്ടിലെത്തിക്കും. നോർക്ക റൂട്ട്‌സ് വെല്ലിംഗ്ടണിലെ ഇന്ത്യൻ സ്ഥാനപതിയുമായും ആൻസി ബാവയുടെ ബന്ധുക്കളുമായും നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു.

കൊച്ചി മാടവന തിരുവള്ളൂർ പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി ഡീൻസ് അവന്യൂവിലെ അൽനൂർ മസ്ജിദിലാണ് വെടിയേ​റ്റു മരിച്ചത്. നാസറും മസ്ജിദിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ കരിപ്പാക്കുളം പരേതയായ അലിബാവയുടെയും റസിയയുടെയും മകളാണ് അൻസി. ന്യൂസിലൻഡിലെ ലിൻകോൺ സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്‌മെന്റ് വിദ്യാർത്ഥിനിയായിരുന്നു. നാസർ ക്രൈസ്​റ്റ്ചർച്ചിലെ സൂപ്പർ മാർക്ക​റ്റ് ജീവനക്കാരനാണ്. ഒരു വർഷം മുൻപാണ് ഇരുവരും ന്യൂസിലൻഡിലെത്തിയത്.