krishnankutti

വിതുര: കാറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. വിതുര കളീയ്ക്കൽ ഹൗസിൽ കൃഷ്ണൻകുട്ടി (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെ വിതുര പേരയത്തുപാറക്ക് സമീപം വച്ചായിരുന്നു അപകടം. പേരയത്തു പാറയിൽ റോഡരികിലുള്ള കുളത്തിൽ നിന്നും കുളി കഴിഞ്ഞ ശേഷം റോഡരികിലൂടെ തോട്ടുമുക്കിലേക്ക് നടന്നു പോകവേ കാറിടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ കൃഷ്ണൻകുട്ടിയുടെ മുഖത്തും, തലക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആംബുലൻസിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ തൊളിക്കോട് തോട്ടുമുക്ക് യൂണിറ്റംഗമാണ്. മൃതദേഹം തോട്ടുമുക്ക് സി.പി.എം ഒാഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.