കാട്ടാക്കട: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നു ബൈക്കുകൾ മോഷണം നടത്തി പൊളിച്ചു വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. അമ്പൂരി കാരിക്കുഴി തെന്മല പേരേക്കല്ല് ആറ്റിൻകര പുത്തൻ വീട്ടിൽ നിന്നും വീരണകാവ് അരിക്കുഴി നിഷാ ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന ബോബ (43)നെ ആണ് കാട്ടാക്കട പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്ന് രണ്ടു ബൈക്കും ഒരു ആക്ടീവ സ്‌കൂട്ടറും, ആർ.സി ബുക്കുകളും പിടിച്ചെടുത്തു. അതേസമയം സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത വാഹനങ്ങൾ വെള്ളറട, പാറശാല തുടങ്ങിയ സ്റ്റേഷൻ പരിധിയിൽ നിന്നു മോഷണം പോയവയാണ്. പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ ജി. സുനിൽകുമാർ സബ് ഇൻസ്പെക്ടർ സുരേന്ദ്രൻ എ.എസ്.ഐമാരായ ഹെൻഡേഴസൺ, മഹേഷ്, ശ്രീകുമാർ, സി.പി.ഒ പ്രദീപ് ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.