തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ സജീവമാകും മുമ്പേ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സാദ്ധ്യതയുള്ള കാര്യം കേരളകൗമുദി ഫ്ലാഷ് ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷിത മണ്ഡലം എന്ന നിലയിലും ദക്ഷിണേന്ത്യയിൽ പ്രത്യേകിച്ച് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനും രാഹുൽ വയനാട്ടിൽ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന് കഴിഞ്ഞ ഒക്ടോബർ 15ന് ഫ്ലാഷ് റിപ്പോർട്ട് ചെയ്തു.

രാഹുലിന്റെ രണ്ടാം മണ്ഡലം കേരളത്തിലെ വയനാടായിരിക്കുമെന്ന് ജനുവരി 29നും റിപ്പോർട്ട് ചെയ്തു. കൊച്ചി മറൈൻ ഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിൽ രാഹുൽ പങ്കെടുത്ത ദിവസമാണ് ഫ്ലാഷ് ഇക്കാര്യം ജനത്തെ അറിയിച്ചത്.