sajade

കഴക്കൂട്ടം: മലേഷ്യയിൽ വാഹനാപകടത്തിൽ മരിച്ച പെരുമാതുറ ഒ​റ്റപ്പന തെരുവിൽ തൈവിളാകത്ത് വീട്ടിൽ സജാദിന്റ(33)​ മൃതദേഹം ഇന്ന്​ പുലർച്ചയോടെ നാട്ടിലെത്തിക്കും. ഹോട്ടൽ ജീവനക്കാരനായിരുന്ന സജാദ് കഴിഞ്ഞ 19 നാണ് അപകടത്തിൽപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. അടുത്ത മാസം ലീവിന് നാട്ടിലെത്താനിരിക്കുകയായിരുന്നു. ഭാര്യ: ആസിയ. മക്കൾ: ഉസ്‌ന ഫാത്തിമ, മുഹ്‌സിന ഫാത്തിമ. ഖബറടക്കം ഇന്ന് പെരുമാതുറ ഒറ്റപ്പന മൈതാനിപ്പള്ളി ഖബർസ്ഥാനിൽ.