തിരുവനന്തപുരം: ഏറ്റുമാനൂർ മുതൽ കുറുപ്പംതറവരെയുള്ള ഡബിൾ ലൈൻ റെയിൽപ്പാതയുടെ അവസാനവട്ട ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ 31 വരെ എറണാകുളത്തുനിന്ന് കോട്ടയം വഴി കായംകുളം, കൊല്ലം സ്റ്റേഷനുകളിലേക്കുള്ള പാസഞ്ചർ, മെമു സർവീസുകളും എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലം,കായംകുളം എന്നിവിടങ്ങളിലേക്കുള്ള പാസഞ്ചർ,മെമു സർവീസുകൾ 27 മുതൽ 31 വരെയും റദ്ദാക്കി.മുംബയ് ജയന്തി, ഹൈദരാബാദ് - തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ്, കോർബ- തിരുവനന്തപുരം പ്രതിവാര എക്സ്‌പ്രസ് എന്നിവ 27 മുതൽ 31 വരെയും നാഗർകോവിൽ - മംഗലാപുരം പരശുറാം എക്സ്‌പ്രസ്, തിരുവനന്തപുരം - ഹൈദരാബാദ് ശബരി എക്സ് പ്രസ്, കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ് രഥ് എക്സ് പ്രസ്, തിരുവനന്തപുരം - ന്യൂഡൽഹി കേരള എക്സ് പ്രസ്, ന്യൂഡൽഹി - തിരുവനന്തപുരം കേരള എക്സ് പ്രസ് എന്നിവ 31നും ആലപ്പുഴ വഴി തിരിച്ചുവിടും. കൂടാതെ ഇൗ ദിവസങ്ങളിൽ ട്രെയിനുകൾ വൈകാനും ഇടയുണ്ട്. 31 മുതൽ മെയ് 1 വരെ വേണാട് എക്സ്‌പ്രസ്, പരശുറാം എക്സ്‌പ്രസ് എന്നിവ ഏറ്റുമാനൂർ സ്റ്റേഷനിൽ നിറുത്തില്ലെന്നും റെയിൽവേ അറിയിച്ചു.