gg

നെയ്യാറ്റിൻകര: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ നെയ്യാറ്റിൻകര ബ്ലോക്ക് സമ്മേളനം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജെ. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം ആർ. നരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടിനായർ, നഗരസഭാ വൈസ് ചെയാൻ കെ.കെ. ഷിബു, എൻ.കെ. അനിതകുമാരി, സുരേഷ്കുമാർ, കെ. രവീന്ദ്രൻ, എ. രാജയ്യൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ജെ. സുകുമാരൻ(പ്രസിഡന്റ്), ശ്രീകണ്ഠൻനായർ (സെക്രട്ടറി), എ. രാജയ്യൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.