jj

നെയ്യാറ്റിൻകര: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഏകാധിപത്യ പ്രവണതയാണെന്ന് കെ.പി.സി.സി മുൻ അദ്ധ്യക്ഷൻ തെന്നല ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എസ്.കെ. അശോകകുമാർ അദ്ധ്യക്ഷത വഹിച്ചു. ശശിതരൂർ, കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂർ രവി, എം.എൽ.എമാരായ എം. വിൻസന്റ്, വി.എസ്. ശിവകുമാർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ സോളമൻ അലക്‌സ്, ആർ. സെൽവരാജ്, എൻ. ശക്തൻ, ഡി.സി.സി ജന. സെക്രട്ടറിമാരായ മാരായമുട്ടം സുരേഷ്, ജോസ് ഫ്രാങ്ക്‌ളിൻ, വട്ടവിള വിജയൻ, എം.ആർ. സൈമൺ തുടങ്ങിയവർ സംസാരിച്ചു. സോളമൻ അലക്‌സ് (ചെയർമാൻ), കുളത്തൂർ ശ്രീധരൻനായർ, വെൺപകൽ അവനീന്ദ്രകുമാർ (കൺവീനർ) എന്നിവരുൾപ്പെട്ട 1001 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.