malayinkil

മലയിൻകീഴ്: മലയിൻകീഴ് ശ്രീക്യഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി ഇന്നലെ ക്ഷേത്രവക തിരുവാഭരണം പാറശാല ദേവസ്വത്തിൽ നിന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ഏറ്റുവാങ്ങി. പ്രത്യേകം പൂക്കൾ കൊണ്ട് അലങ്കരിച്ച വാഹനത്തിൽ മലയം ശിവക്ഷേത്രസന്നിധിയിൽ വൈകിട്ട്
എത്തിച്ചു. അവിടെ നിന്നും വാഹന അകമ്പടിയോടെ ഘോഷയാത്രയായി മലയിൻകീഴ് ജംഗ്ഷനിൽ എത്തി. ക്ഷേത്ര കീഴ്ശാന്തി ശിവപ്രസാദ് തിരുവാഭരണം തലയിലേറ്റി ക്ഷേത്രത്തിലത്തിച്ചു. ഗജവീരൻമാർ, പഞ്ചവാദ്യം, താലപ്പൊലി, ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ, നിരവധി ഭക്തജനങ്ങൾ എന്നിവയുടെ അകമ്പടിയോടെയാണ് തിരവാഭരണം എത്തിയത്. തുടർന്ന് ക്ഷേത്ര തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് തിരുവാഭരണം ഭഗവാന് ചാർത്തി പ്രത്യേക ദീപാരാധന കാണാൻ വൻ ഭക്തജനത്തിരക്കനുഭവപ്പെട്ടു. ക്ഷേത്ര മേൽശാന്തി സുബ്രഹ്മണ്യൻപോറ്റി ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ. സുനിൽകുമാർ, സെക്രട്ടറി ബി. രമേഷ്കുമാർ, ഉത്സവകമ്മിറ്റി ചെയർമാൻ അജികൃഷ്ണൻ, കൺവീനർ വി.എസ്. ആശിഷ്. അസി. ദേവസ്വം കമ്മീഷണർ ഗോപകുമാർ,
സന്നിവർ പങ്കെടുത്തു.