naomi-osaka
naomi osaka

മയാമി : മയാമി ഓപ്പൺ ടെന്നിസിൽ നിന്ന് മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസ് പരിക്കുമൂലം പിൻമാറിയതിന് തൊട്ടുപിന്നാലെ നിലവിലെ ഒന്നാം നമ്പർ താരം നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ തോറ്റു. തായ്‌വാനീസ് വെറ്ററൻ താരം സിന്ധു വേയ് 4-6, 7-6 (4), 6-3 നാണ് നവോമിയെ അട്ടിമറിച്ചത്. ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തുള്ള ഒരു താരം മയാമിയിൽ ഇത്രവേഗം പുറത്താകുന്നത് ആദ്യമാണ്.

പുരുഷ വിഭാഗത്തിൽ മുൻ ലോക ഒന്നാം റാങ്കുകാരൻ റോജർ ഫെഡറർ മൂന്നാം റൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ രാദു അൽബോട്ടിനെ 4-6, 7-5, 6-3നാണ് ഫെഡറർ കീഴടക്കിയത്.