പാറശാല : മുറിയത്തോട്ടം കുഞ്ചരംകോണം കണ്ണേറ്റുവിള വീട്ടിൽ ഡി.വിജയകുമാർ (സണ്ണി, 56) നിര്യാതനായി. പാറശാല ഗ്രാമ പഞ്ചായത്തിലെ മുൻ അംഗവും സി.പി.എം മുറിയത്തോട്ടം ബ്രാഞ്ചംഗവുമാണ്. പാറശാല ഏരിയ കമ്മിറ്റി ഓഫീസിലും, പാറശാല ഗ്രാമ പഞ്ചായത്താഫീസിലും പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.കെ ഹരീന്ദ്രൻ എം.എൽ.എ, പാറശാല ഏരിയ കമ്മിറ്റി സെക്രട്ടറി കടകുളം ശശി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. ഭാര്യ: സരള. മക്കൾ : വിനീത്, വിപിൻ, വിധു. മരുമക്കൾ : മോനിഷ, ഫാത്തിമ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്. |
|