rahul

ചെന്നൈ: രാഹുൽഗാന്ധിക്കായി തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി ഒഴിച്ചിട്ടിരുന്ന ശിവഗംഗ സീറ്റിൽ മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് രാഹുൽ വരില്ലെന്ന് എ.ഐ.സി.സിയിൽ നിന്ന് ഉറപ്പ് ലഭിച്ചതോടെയാണ്.

തമിഴ്‌നാേിൽ ഡി.എം.കെ മുന്നണിയുടെ ഭാഗമായ കോൺഗ്രസിന് പത്തു സീറ്റാണ് ലഭിച്ചത്. അതിൽ ശിവഗംഗയിൽ ഒഴികെയുള്ള സ്ഥാനാർത്ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രാഹുൽ എത്തിയില്ലെങ്കിൽ ശിവഗംഗ നടി ഖുശ്ബുവിന് നൽകാൻ ആലോചനയുണ്ടായിരുന്നു. കേസുകൾ ഉള്ളതിനാൽ കാർത്തിക്ക് സീറ്റ് നൽകുന്നതിനോട് ചില കോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം ചിദംബരം നടത്തിയ നീക്കങ്ങളാണ് മകന് സീറ്റ് ലഭിക്കാൻ കാരണമായത്..

മുൻ കേന്ദ്രമന്ത്രി ഇ.വി.കെ.എസ് ഇളങ്കോവൻ തേനിയിലും പി.സി.സി മുൻ പ്രസിഡന്റ് എസ്. തിരുനാവുക്കരശ് തിരുച്ചിറപ്പള്ളിയിലും ജനവിധി നേടും. മുൻ എം.എൽ.എയും പാതിമലയാളിയുമായ എ.ചെല്ലകുമാർ കൃഷ്ണഗിരിയിൽ മത്സരിക്കും.