ചവറ: കോൺഗ്രസ് പന്മന ബ്ലോക്ക് ജനറൽ സെക്രട്ടറി വടക്കുംമേക്ക് ഉഷാ ഭവനത്തിൽ കെ. സലീംകുമാർ (56) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
ഗോവ വിമോചന സമര നായകൻ പരേതനായ ടി.കെ. കുട്ടന്റെയും കെ. ഗൗരിയുടെയും മകനാണ്. ഭാര്യ: ഡി. സാവിത്രി. മക്കൾ: സലിമ, സഫല. സഹോദരങ്ങൾ: കെ.ഇ. ബൈജു, കെ. അനിൽകുമാർ (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്).
ആൾ കേരള പുലയർ മഹാസഭാ കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ സെക്രട്ടറി എസ്.സി, എസ്.ടി മോണികറിംഗ് കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ബാലഗോപാൽ, എൻ. വിജയൻപിള്ള എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, കോൺഗ്രസ് നേതാക്കളായ എ. ഷാനവാസ്ഖാൻ, ജി. പ്രതാപവർമ്മ തമ്പാൻ, അഡ്വ. പി. ജർമിയാസ്, കെ.ഡി.എഫ് ചെയർമാൻ പി. രാമഭദ്രൻ, സൂസൻകോടി ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേഷ് ബാബു തുടങ്ങിയവർ വസതിയിലെത്തി അന്തിമോപചാരം അർപ്പിച്ചു .