പോത്തൻകോട്: ഞാണ്ടൂർക്കോണത്ത് ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാണ്ടൂർക്കോണം ആമിന മൻസിലിൽ ബാദുഷ -തനൂജ ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ അൽഫിന (21 ) നെയാണ് ഇന്നലെ ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച ത്. മാതാപിതാക്കൾക്കൊപ്പം ഉച്ച ഭക്ഷണം കഴിച്ച് , സംസാരിച്ചശേഷം മുറിയിൽക്കയറി വാതിലടയ്ക്കുകയായിരുന്നു . ഏറെ കഴിഞ്ഞും തുറക്കാതെവന്നതോടെ വീട്ടുകാർ വാതിൽ തള്ളിത്തുറന്ന് നോക്കുമ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. വിമൻസ് കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു. സഹോദരങ്ങൾ : ആമിന, അൻസി (ഗൾഫ് ).