തിരുവനന്തപുരം: ലോഡ്ജിൽ അവശനിലയിൽ കഴിയുന്ന കാൻസർ രോഗിയ്ക്കാവശ്യമായ ചികിത്സ നൽകാനും പരിചരണത്തിനും ബന്ധുക്കൾ തയ്യാറാകുന്നില്ലെന്ന് പരാതി. നെയ്യാറ്റിൻകരയ്ക്ക് സമീപത്തെ ഒരു ലോഡ്ജിൽ താമസിക്കുന്ന കേശവദാസപുരം സ്വദേശിയ്ക്കാണ് ഈ ദുർ‌ഗതി. ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും അടിയന്തര പരിചരണം ആവശ്യമാണെന്നും അറിയിച്ചെങ്കിലും ഉറ്റവരാരും സ്ഥലത്തെത്താനോ ചികിത്സ ലഭ്യമാക്കാനോ തയ്യാറായില്ല.