heat-wave

തിരുവനന്തപുരം: കാലാവസ്ഥ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ ജനങ്ങൾ പൂർണമായും പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.11 നും 3 ന് ഇടയ്ക്ക് സൂര്യനുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തോന്നിയാൽ ഉടൻ ചികിത്സ തേടേണ്ടതാണ്. സൂര്യാഘാതം ഏറ്റവരുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ വർഷം ചൂട് വർദ്ധിക്കാൻ സാദ്ധ്യതയുള്ളതു കൊണ്ട് നേരത്തെ തന്നെ ആരോഗ്യ വകുപ്പ് മുൻകരുതൽ എടുത്തിരുന്നു. എല്ലാ ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും ഇതുസംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.