മുടപുരം: മാതശ്ശേരിക്കോണം ഗവ.യു.പി.സ്കൂളിന്റെ 87-ാമത് വാർഷികാഘോഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിച്ചു.
33 വർഷത്തെ സർവീസിൽ നിന്ന് വിരമിക്കുന്ന പ്രാധാനാദ്ധ്യാപിക വസന്തകുമാരി ടീച്ചർക്കുള്ള അനുമോദനവും ഉപഹാരവും മന്ത്രി നൽകി. പി.ടി.എയുടെ ഉപഹാരം ഡെപ്യൂട്ടി സ്പീക്കർ കൈമാറി. അഡ്വ. വി. ജോയി എം.എൽ.എ മുഖ്യാതിഥിയായിരുന്നു. അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഇന്ദിര, ജില്ലാ പഞ്ചായത്ത് മെമ്പർ കവിത, അഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. അജിത്ത്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുധർമ്മ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ. അനിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബി. ശോഭ, ഗ്രാമപഞ്ചായത്ത് മെമ്പർ ബി. മനോഹരൻ, ഡയറ്റ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ഷീജാ കുമാരി, ബി.പി.ഒ സജി എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ഷൈലജൻ നന്ദി രേഖപ്പെടുത്തി.