sampattha

മുടപുരം: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ. സമ്പത്തിന് ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പെരുങ്ങുഴി, മുട്ടപ്പലം, ശാർക്കര, ചിറയിൻകീഴ്, അഞ്ചുതെങ്ങ് തുടങ്ങിയ മേഖലകളിലെ എഴുപത്തഞ്ചിൽപരം കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ഉച്ചക്ക് 11 ന് മാടൻവിളയിലെ വിശ്രമത്തിനു ശേഷം ആറടിപ്പാതയിൽ നിന്ന് ഉച്ചയ്ക്ക് 3 ന് ആരംഭിച്ച പര്യടനം പെരുങ്ങുഴി,മുട്ടപ്പലം മേഖലകളിലൂടെ സഞ്ചരിച്ച് വൈകിട്ട് ആനത്തലവട്ടം ലക്ഷം വീട്ടിൽ സമാപിച്ചു .രാവിലെ അഞ്ചുതെങ്ങ് പഞ്ചായത്തിലെ മലവിളയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ. സുഭാഷ്, ചെയർമാൻ ഡി. റ്റൈറ്റസ്, സി.പി.എം നേതാക്കളായ മുല്ലശ്ശേരി മധു, സി. പയസ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, വി. ലൈജൂ, അഡ്വ. എൻ. സായികുമാർ, ജി. വ്യാസൻ, ബി. മുരളിധരൻ നായർ, സുനിൽ കുമാർ, എസ്.വി. അനിലാൽ, സി. രവീന്ദ്രൻ, സി.പി.ഐ നേതാക്കളായ തോന്നയ്ക്കൽ രാജേന്ദ്രൻ, തിനവിള സുർജിത്ത്, എൽ. സ്കന്ദകുമാർ, ജനതാദൾ ജില്ലാ പ്രസിഡന്റ് അഡ്വ. ഫിറോസ് ലാൽ, കെ.എസ്. ബാബു എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം കെ. ഷാജി, ഐ.എൻ.എൽ നേതാവ് ബഷറുള്ള തുടങ്ങിയവർ നേതൃത്വം നൽകി.