ടൈംടേബിൾ
രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം/റഗുലർ - ഈവനിംഗ്/യു.ഐ.എം/ട്രാവൽ & ടൂറിസം), 2014 സ്കീം ഇന്റേൺഷിപ്പ് വൈവയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
ബാച്ചിലർ ഒഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ബി.പി.എഡ്) ഏഴാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
രണ്ടാം വർഷ എം.എ സംസ്കൃതം പ്രൈവറ്റ് രജിസ്ട്രേഷൻ വൈവാവോസി 29 ന് രാവിലെ 10.30 മുതൽ പാളയത്തുളള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും.
പ്രോജക്ട്
ആറാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി പരീക്ഷകളുടെ പ്രോജക്ട് ഏപ്രിൽ 2 നകം കോളേജുകളിൽ സമർപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ
കാര്യവട്ടം, യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, എട്ടാം സെമസ്റ്റർ (2015 അഡ്മിഷൻ) 2013 സ്കീം - റഗുലർ ഏപ്രിൽ 2019 ന്റെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കും. പിഴ കൂടാതെ ഏപ്രിൽ 5 വരെയും 50 രൂപ പിഴയോടെ 10 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 11 വരെയും അപേക്ഷിക്കാം.
കാര്യവട്ടം, യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, ഒന്നും രണ്ടും സെമസ്റ്റർ (2018 സ്കീം - റഗുലർ) വിദ്യാർത്ഥികൾക്കായി ഏപ്രിൽ 30 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിക്കുന്നു. പിഴ കൂടാതെ ഏപ്രിൽ 5 വരെയും 50 രൂപ പിഴയോടെ 10 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 17 വരെയും അപേക്ഷിക്കാം.
പരീക്ഷാഫീസ്
2019 ഏപ്രിലിൽ നടക്കുന്ന ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.ബി.എ പരീക്ഷയ്ക്ക് പിഴ കൂടാതെ ഏപ്രിൽ 4 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 6 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 9 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2019 ഏപ്രിലിൽ നടത്തുന്ന അവസാന വർഷ ബി.കോം (പാർട്ട് മൂന്ന് - ആന്വൽ സ്കീം - പ്രൈവറ്റ്/എസ്.ഡി.ഇ) പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെയും 50 രൂപ പിഴയോടെ ഏപ്രിൽ 8 വരെയും 125 രൂപ പിഴയോടെ ഏപ്രിൽ 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സി.ഇ മാർക്ക് മെച്ചപ്പെടുത്താൻ അവസരം
സി.ഇ മാർക്ക് മിനിമം ഗ്രേഡ് ലഭിക്കാത്ത 2010, 2011, 2012 വർഷങ്ങളിൽ അഡ്മിഷൻ നേടിയ (2010 സ്കീം) സി.ബി.സി.എസ്/സി.ബി.സി.എസ്.എസ് കരിയർ റിലേറ്റഡ് വിദ്യാർത്ഥികൾക്ക് സി.ഇ മാർക്ക് ഇംപ്രൂവ്മെന്റിന് ഒരു അവസരം കൂടി നൽകാൻ സർവകലാശാല തീരുമാനിച്ചിരിക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ അതതു കോളേജ് പ്രിൻസിപ്പൽമാർക്ക് ഏപ്രിൽ 10 ന് മുൻപ് നേരിട്ട് അപേക്ഷ സമർപ്പിക്കേതാണ്.
പെൻഷൻകാരുടെ ശ്രദ്ധയ്ക്ക്
സർവകലാശലയിൽ നിന്നും പെൻഷൻ കൈപ്പറ്റുന്നവർ 2019 ഏപ്രിൽ 1 മുതൽ മേയ് 15 വരെ മസ്റ്റർ ചെയ്യുകയോ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യണം. അല്ലാത്തപക്ഷം ജൂൺ മുതൽ പെൻഷൻ ലഭിക്കുന്നതല്ല. മസ്റ്റർ ചെയ്യാൻ തിരിച്ചറിയൽ രേഖ ഹാജരാക്കേതാണ്. 2019-20 സാമ്പത്തിക വർഷം ആദായ നികുതിയുടെ പരിധിയിൽ വരുന്നവർ
Anticipatory Income Tax Statement form പെൻഷൻ സെക്ഷനിൽ നൽകേതാണ്.