3

വിഴിഞ്ഞം: കപ്പലുകൾ അടുപ്പിച്ച് ചരക്കുനീക്കത്തിലൂടെ വൻ വരുമാനം പ്രതീക്ഷിച്ച് നിർമ്മിച്ച വിഴിഞ്ഞത്തെ പുതിയ സീവേജ് വാർഫിലെ തകർന്ന പാർക്കിംഗ് യാർഡിന്റെ നവീകരണം ആരംഭിച്ചു.തകർന്ന വാ‍ർഫ് മുഴുവനായി കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. നേരത്തേ
വാർഫും പാർക്കിംഗ് യാർഡും ഉൾപ്പെടുന്ന പ്രദേശങ്ങളും നിരവധി തവണ തകർന്നിരുന്നു.വാർഫിന്റെ തകർച്ച സംബന്ധിച്ച വാർത്ത കഴിഞ്ഞ നവംബർ 17ന് കേരളകൗമുദി നൽകിയിരുന്നു.

നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കോടികൾ ചെലവിട്ട യാർഡിന്റെ തകർച്ചയ്ക്ക് കാരണമെന്ന് അന്ന് നാട്ടുകാർ ആരോപിക്കുകയുണ്ടായി.ശക്തമായ തിരയിൽപെട്ട്

കോൺക്രീറ്റ് പാളികൾ ഇളകുകയും യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ പല ഭാഗത്തും കുഴികൾ രൂപപ്പെടുകയും ചെയ്തു. കൂടാതെ നിർമ്മാണത്തിനുപയോഗിച്ച കമ്പികൾ തുരുമ്പെടുക്കുകയുമുണ്ടായി.

വിഴിഞ്ഞത്തുനിന്ന് പിടികൂടിയ ടഗ്ഗ് വാർഫിനു സമീപത്ത് കെട്ടിയിരുന്നത് വാർഫിന്റെ തകർച്ചയുടെ ആക്കം കൂട്ടി. കനത്ത തിരയടിയിൽ ടഗ്ഗ് ഇടിച്ച് വാർഫിന്റെ വശങ്ങൾ പൊട്ടുകയും ബൊള്ളാർഡ് ഇളകുകയും ചെയ്തിരുന്നു.അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൂർണമായി പ്രശ്നം പരിഹരിച്ചിരുന്നില്ല.

എ.ഡി.ബിയുടെ സഹായത്തോടെ സുനാമി അടിയന്തരസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹാർബർ എൻജിനിയറിംഗ് വിഭാഗം വാർഫ് നിർമ്മിച്ചത്. നിർമ്മാണ സമയത്തുതന്നെ വാർഫിലെ തൂണുകൾക്ക് വിള്ളൽ സംഭവിച്ചിരുന്നു.

വാർഫിന്റെ നീളം ആദ്യം 66 മീറ്ററായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിനോടൊപ്പം അനുവദിച്ച നീണ്ടകരയിലെ നിർമ്മാണ

പ്രവൃത്തികൾ നടക്കാത്തതിനാൽ ആ ഫണ്ടുകൂടി ഉപയോഗിച്ച് നീളം 87 മീറ്ററായി വർദ്ധിപ്പിക്കുകയായിരുന്നു.

 പുതിയ വാർഫിന്റെ ഉദ്‌ഘാടനം നടന്നത്..... 2009ൽ

നിർമ്മാണച്ചെലവ് - 8.86 കോടി

നീളം - 87 മീറ്റർ

ഇപ്പോൾ വാർഫും പാർക്കിംഗ് യാർഡും നവീകരിക്കുന്നത്.......40 ലക്ഷം രൂപ ചെലവിട്ട്

ഫോട്ടോ :വർഷങ്ങളായി തകർന്നു കിടന്ന വിഴിഞ്ഞം വാർഫിലെ പാർക്കിംഗ് യാർഡ് നവീകരിച്ചുതുടങ്ങിയപ്പോൾ.