heat-wave

തിരുവനന്തപുരം: കൊടും ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്ത് ഇന്നലെ താപനില 40 ഡിഗ്രി കടന്നു. ഈ നില മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തൃശൂർ ജില്ലയിലെ വെള്ളാനിക്കരയിൽ 40.4 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇന്നും ഇതേ നില തുടർന്നേക്കും.

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ശശാശരി താപനിലയിൽ നിന്ന് മൂന്ന് മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കൂടി. 28 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം , തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽ നിന്ന് 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും.

ഇന്നലത്തെ താപനില

വെള്ളാനിക്കര.....40.4 ഡിഗ്രി സെൽഷ്യസ്

പുനലൂർ ........... 39.5 "

പാലക്കാട് ..........39.2 "

എറണാകുളം .....37.1 "

ആലപ്പുഴ ...........36.8 "

തിരുവനന്തപുരം......33.5 "

കോട്ടയം...................37.0 "

കണ്ണൂർ.......................36.7 "