sugathakumari

തിരുവനന്തപുരം: മലയാള സാഹിത്യത്തിനും ഭാഷയ്ക്കും നൽകിയ സമഗ്രസംഭാവന പരിഗണിച്ച് സി.വി. കുഞ്ഞുരാമൻ സാഹിത്യപുരസ്കാരം സുഗതകുമാരിക്ക് നൽകും. 10,001 രൂപയും പ്രശസ്തിപത്രവും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകല്പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്കാരം സി.വി. കുഞ്ഞുരാമന്റെ എഴുപതാം ചരമ വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ 10ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എം. മുകുന്ദനും സെക്രട്ടറി ഹാഷിം രാജനും അറിയിച്ചു. കേരളത്തിന്റെ പൊതുജീവിതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന വ്യക്തി, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവബന്ധത്തെ തിരിച്ചറിയുകയും അത് സംരക്ഷിക്കാനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്യുന്ന വ്യക്തിത്വത്തിനുടമ എന്നീ നിലകളിലുള്ള സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.