മയാമി : ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ച് മയാമി ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടറിലെത്തി. പ്രീ-ക്വാർട്ടറിൽ 7-5, 4-6, 6-1ന് ഫെഡറിക്കോ ഡെൽബോണിസിനെയാണ് നൊവാക്ക് കീഴടക്കിയത്. മയാമിയിൽ ഏഴാം കിരീടം ലക്ഷ്യമിട്ടാണ് നൊവാക്ക് ഇറങ്ങുന്നത്.
വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ സൊളാനെ സ്റ്റീഫൻസ് മൂന്നാം റൗണ്ടിൽ ജർമ്മനിയുടെ തത്യാന മരിയയോട് തോറ്റ് പുറത്തായി. സ്കോർ : 6-3, 6-2. മുൻ ലോക ഒന്നാം നമ്പർ താരങ്ങളായ സിമോണ ഹാലെപ്പും വീനസ് വില്യംസും മൂന്നാം റൗണ്ടിൽ വിജയിച്ചു.