ബാലരാമപുരം: ബി.ജെ.പി കോവളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാർലമെന്റ് സ്ഥാനാർത്ഥി കുമ്മനം രാജശേഖന് പ്രവർത്തകർ സ്വീകരണം നൽകി.മേഖലാതലത്തിൽ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബൈക്ക് റാലിയും സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് കാര്യാലയത്തിന്റെ ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള നിർവഹിച്ചു.ബി.ജെ.പി കോവളം നിയോജക മണ്ഡലം പ്രസിഡന്റ് കട്ടച്ചൽക്കുഴി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാമരാജ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ പത്മകുമാർ,ഷിബുകുമാർ,വിഷ്ണു, ബി.ജെ.പി ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി നോർത്ത് പ്രസിഡന്റ് പുന്നക്കാട് ബിജു, സൗത്ത് പ്രസിഡന്റ് അനിൽരാജ്, ജില്ലാ പഞ്ചായത്തംഗം ലതകുമാരി, മഹിളാമോർച്ച സംസ്ഥാന സെക്രട്ടറി ഹേമലത, വെങ്ങാനൂർ പഞ്ചായത്ത് പ്രസിഡന്റ് ജി.ശ്രീകല, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.ജയലക്ഷ്മി, കർഷകമോർച്ച നേതാവ് ജി.പി.ശ്രീകുമാർ, പോങ്ങുംമൂട് വിക്രമൻ എന്നിവർ സംസാരിച്ചു.