flight-

മോസ്കോ: നൂൽബന്ധമി​ല്ലാതെ വിമാനത്തിൽ കയറിപ്പറ്റാനുള്ള യുവാവിന്റെ ശ്രമം ജീവനക്കാരും സുരക്ഷാസേനയും പൊളിച്ചടുക്കി.തുണിയുടുക്കാതെ വന്നതിന് യുവാവ് പറഞ്ഞ കാരണം കേട്ടപ്പോഴാണ് ജീവനക്കാരുടെ കണ്ണ് ശരിക്കും തള്ളിയത്. തുണിയുടുത്തുള്ള യാത്ര എയറോഡൈനാമിക്സിനെ നശിപ്പിക്കും.

റഷ്യയിലെ ദോമോദേദോവോ വിവമാനത്താവളത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. രേഖകൾ പരിശോധിച്ച് യാത്രക്കാരെ വിമാനത്തിലേക്ക് കയറ്റുകയായിരുന്നു സുരക്ഷാ ജീവനക്കാർ. പെട്ടെന്നാണ് യുവാവ് ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരാേന്നായി ഉരിഞ്ഞെറിഞ്ഞത്. ചുറ്റിലുമുള്ളവർ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എത്രയും പെട്ടെന്ന് തനിക്ക് വിമാനത്തിനുള്ളിൽ കയറണമെന്ന് അയാൾ വാശിപിടിച്ചു. പറ്റില്ലെന്ന് സുരക്ഷാജീവനക്കാരും അറിയിച്ചു. അതോടെ ആകെ ബഹളമായി.

ഒടുവിൽ യുവാവിനെ ജീവനക്കാർ സ്ഥലത്തുനിന്ന് മാറ്റി ചോദ്യംചെയ്യാൻ തുടങ്ങി. അപ്പോഴാണ് തന്റെ അറിവുകൾ യുവാവ് പങ്കുവച്ചത്. യാത്രയിൽ ശരീരം ചലിച്ചുതുടങ്ങുമ്പോൾ വസ്ത്രങ്ങൾ എയറോഡൈനാമിക്സിനെ നശിപ്പിക്കുന്നു. തുണിയുടുക്കാതെ യാത്രചെയ്യുന്നത് പ്രത്യേക സുഖമാണ്. അത് എനിക്കും അനുഭവിക്കണം-ഇതുകേട്ട് ഉദ്യോഗസ്ഥർ അന്തംവിട്ടു. മാനസിക പ്രശ്നമുണ്ടെന്നാണ് ആദ്യം കരുതിയത്. ഒരുകുഴപ്പവുമില്ലെന്ന് പരിശോധനയിൽ വ്യക്തമായതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവങ്ങളെത്തുർടന്ന് പതിനഞ്ചുമിനിട്ടോളം വൈകിയാണ് വിമാനം യാത്ര തുടങ്ങിയത്.