rahul

അഹമ്മദാബാദ്:രാഹുൽ ഗാന്ധി ശിവന്റെ അവതാരമാണെങ്കിൽ വിഷം കുടിച്ചുകാണിക്കാൻ ഗുജറാത്ത് മന്ത്രിയുടെ വെല്ലുവിളി. സംസ്ഥാന പട്ടിക വർഗ വികസനമന്ത്രി ഗണപത് വാസവയാണ് സൂറത്തിൽ പൊതുപരിപാടിയിൽ പങ്കെടുക്കവെ രാഹുലിനെ വെല്ലുവിളിച്ചത്.

സംസ്ഥാനത്തെ കോൺഗ്രസുകാർ രാഹുലിനെ ശിവന്റെ അവതാരമെന്നാണ് പറയുന്നത്. ഭഗാവാൻ ശിവൻ ജനങ്ങളെ രക്ഷിക്കാൻ വിഷം കുടിച്ചിട്ടുണ്ട്. അതുപോലെ കോൺഗ്രസ് അദ്ധ്യക്ഷന് 500 ഗ്രാം വിഷം കുടിക്കാൻ പറ്റുമോ? വിഷത്തെ അതിജീവിക്കുകയാണെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണെന്ന് വിശ്വസിക്കാം- ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.

രൂക്ഷമായ ഭാഷയിലാണ് പ്രസ്താവനയെ പ്രതിപക്ഷം വിമർശിച്ചത്. മന്ത്രിയുടെ വെല്ലുവിളിയിലൂടെ ബി.ജെ.പി അവരുടെ സ്വഭാവമാണ് കാണിക്കുന്നത്. ലാേക്‌സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന ഭയമാണ് ഇത്തരം പ്രസ്താവകൾക്ക് പിന്നിൽ എന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം.