police-dog

ബീജിംഗ്: കുങ്‌സുൻ ഒരു നായയാണ്. പക്ഷേ, സാധാരണക്കാരനല്ല. ക്ലാേണിംഗിലൂടെ ജനിച്ച ആദ്യ പൊലീസ് നായയാണ് കക്ഷി.രണ്ടുമാസം മാത്രം പ്രായമുള്ള കുങ്‌സുൻ യുനാൻ പ്രവിശ്യയിലെ പൊലീസ് ട്രെയിനിംഗ് അക്കമാഡമിയിൽ ഇപ്പോൾ വിഗദ്ധ പരിശീലനത്തിലാണ്.

കുൻമിംഗ് വൂൾഫ് ഇനത്തിൽ പെട്ട നായയാണ് കുങ്‌സുൻ. ചൈനയിലെ ഏറ്റവും സമർത്ഥയായ പൊലീസ് നായയിൽ നിന്നാണ് കുങ്‌സുനിനെ ജനിപ്പിച്ചത്. പ്രത്യേക ലക്ഷ്യം മുന്നിൽ കണ്ട് ക്ലോൺ ചെയ്ത ആദ്യ ജീവിയാണ് ഇൗ നായ . എട്ട് മുതൽ 10 മാസം വരെയാണ് കുങ്‌സുനിന്റെ പരിശീലനം .മയക്കുമരുന്നും ബോംബുകളും മറ്റ് ആയുധങ്ങളും കണ്ടെത്തുന്നതിനും തീയിൽ നിന്നും വെള്ളത്തിൽ നിന്നും ആളുകളെ രക്ഷിക്കുന്നതിനുമുൾപ്പെടെയുള്ള പരിശീലനമാണ് ലഭിക്കുന്നത്.

ജർമ്മൻ ഷെപ്പേർഡിനെയും മറ്റൊരു നായ വിഭാഗത്തെയും ചേർത്ത് സൃഷ്ടിച്ചതാണ് കുൻമിങ് വൂൾഫ് ഡോഗുകൾ. 1950 കളിൽ സൈന്യത്തിന്റെ ഭാഗമായിരുന്നു. ഡോഗോ ഡിക്റ്ററ്റീവ് എന്ന പേരിൽ പ്രശസ്തയായ കുങ്‌സുനിന്റെ അമ്മ ഹുവാഹുവാങ്മ നിരവധി കേസുകൾ തെളിയിക്കുന്നതിലും പല കുറ്റവാളികളെയും പിടികൂടുന്നതിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇതാണ് ഹുവാഹുവാങ്മയുടെ അതേ ജനുസിലുള്ള നായ്ക്കൾ പൊലീസ് സേനയിൽ കൂടുതൽ ഉണ്ടാവണമെന്ന് അധികൃതർ തീരുമാനിച്ചത്.