ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കേന്ദ്ര തിരഞ്ഞെടുപ്പു കാര്യാലയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബി.ജെ.പി ദേശീയ സെക്രട്ടറി വൈ. സത്യകുമാർ മുഖ്യപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി അസിസ്റ്റന്റ് സെക്രട്ടറി കെ.എ. ബാഹുലേയൻ ഓഫീസ് ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ ഡോ. തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷത വഹിച്ചു.
സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ, യുവമോർച്ച ദേശീയ സെക്രട്ടറി അനൂപ്, തിരഞ്ഞെടുപ്പ് കൺവീനർ ചെമ്പഴന്തി ഉദയൻ, അഡ്വ. സുധീർ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.എ. ബാഹുലേയൻ, ബി.ജെ.പി സംസ്ഥാനകമ്മിറ്റി അംഗം വെള്ളാഞ്ചിറ സോമശേഖരൻ, ബി.ഡി.ജെ.എസ് ജില്ലാ ഉപാദ്ധ്യക്ഷൻ വേണു കാരണവർ, യുവ ലോക ജനശക്തി സംസ്ഥാന പ്രസിഡന്റ് രാജീവ് കല്ലറ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വിജു വി. നായർ എന്നിവർ സംസാരിച്ചു.