boxing-star

വാഷിംഗ്ടൺ: തന്നെ ഇന്റർവ്യൂ ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകയെ ബോക്‌സിംഗ് താരം കെട്ടിപ്പിടിച്ച് ചുംബിച്ചു. കുബ്രാത് പുലേവ് എന്ന ബൾഗേറിയൻ ബോക്സിംഗ് താരമാണ് വിവാദത്തിലായത്. ലാസ് വേഗാസിൽ 28ാമത്തെ പ്രൊഫഷണൽ ബോക്‌സിംഗ് മത്സരത്തിലെ വിജയാഘോഷത്തെത്തുടർന്ന് ഇന്റർവ്യൂ ചെയ്യാനെത്തിയ ജെന്നിഫർ എന്ന മാദ്ധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവമുണ്ടായത്. അവസാന ചോദ്യത്തിന് മറുപടി നൽകിക്കൊണ്ടിരിക്കെയാണ് കുബ്രാതിൽ നിന്ന് മോശം പ്രവൃത്തിയുണ്ടായത്. ജെന്നിഫറെ ബലമായി കടന്നുപിടിച്ച് ചുണ്ടിൽ ചുംബിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. കുബ്രാതിന്റെ പ്രതികരണം വിചിത്രവും ലജ്ജാകരവുമെന്നാണ് ജെന്നിഫർ പറഞ്ഞത്.