ടൈംടേബിൾ
റഗുലർ ബി.ടെക് മൂന്നാം സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ ബി.ടെക് പാർട്ട് - ടൈം റീസ്ട്രക്ച്ചേർഡ് (2013 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവാ വോസി
എം.കോം പ്രൈവറ്റ് രജിസ്ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷയുടെ വൈവാവോസി ഗവ.ആർട്സ് കോളേജ് തിരുവനന്തപുരം, ഗവ.കോളേജ് ആറ്റിങ്ങൽ, എസ്.എൻ കോളേജ് കൊല്ലം, എം.എസ്.എം കോളേജ് കായംകുളം കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 1 നും ഗവ.വിമൻസ് കോളേജ് വഴുതയ്ക്കാട് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഏപ്രിൽ 2 നും രാവിലെ 9.30 മുതൽ പാളയത്തുളള വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രത്തിൽ (SDE) നടത്തും. കൂടുതൽവിവരങ്ങൾക്ക്: 0471 2386442
പുതുക്കിയ പരീക്ഷാതീയതി
25, 27, 28 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.ടെക് (FT/PT -2008 സ്കീം - അഡീഷണൽ/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയും, മൂന്നാം സെമസ്റ്റർ എം.ടെക് (PT - 2008 സ്കീം - അഡിഷണൽ/മേഴ്സി ചാൻസ്) ഡിഗ്രി പരീക്ഷയും 25, 27, 29 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.ബി.എ/ബി.സി.എ (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് - 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകളും യഥാക്രമം ഏപ്രിൽ 1, 3, 4 തീയതികളിൽ നടത്തും.
25, 27 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം (സി.ബി.സി.എസ്.എസ് - 2013 അഡ്മിഷന് മുൻപ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 1, 3 തീയതികളിൽ നടത്തും.
26, 28 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.എഡ് (2015 സ്കീം & 2018 സ്കീം) ഡിഗ്രി പരീക്ഷകൾ ഏപ്രിൽ 4, 8 തീയതികളിൽ നടത്തും.
25, 27, 29 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഡ് (2015 സ്കീം) ഡിഗ്രി പരീക്ഷകൾ ഏപ്രിൽ 3, 5, 9 തീയതികളിൽ നടത്തും.
25 മുതൽ ഏപ്രിൽ 1 വരെ നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി ത്രിവത്സര എൽ എൽ.ബി പരീക്ഷകൾ ഏപ്രിൽ 3 മുതൽ 10 വരെ നടത്തും.
പരീക്ഷാഫലം
ഏഴാം സെമസ്റ്റർ ബി.ടെക് ഡിഗ്രി 2013 സ്കീം മെക്കാനിക്കൽ എൻജിനിയറിംഗ് മെക്കാനിക്കൽ സ്ട്രീം - ഇൻഡസ്ട്രിയൽ. പ്രൊഡക്ഷൻ, ഓട്ടോമൊബൈൽ, എയ്റോനോട്ടിക്കൽ എൻജിനിയറിംഗ് ബ്രാഞ്ചുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 10. കരട് മാർക്ക് ലിസ്റ്റ് വൈബ്സൈറ്റിൽ.
സമ്മർ ക്യാമ്പ്
സർവകലാശാല കാമ്പസ് അസോസിയേഷന്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്ലസ്ടു തലം വരെയുളള വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുളള INSPIRE 2019 സമ്മർ ക്യാമ്പിന്റെ ഈ വർഷത്തെ രജിസ്ട്രേഷൻ ആരംഭിച്ചു. ക്യാമ്പ് ഏപ്രിൽ 2 മുതൽ മേയ് 25 വരെ സർവകലാശാല കാര്യവട്ടം നഴ്സറി സ്കൂൾ കാമ്പസിൽ നടക്കും.
സീറ്റൊഴിവ്
സെന്റർ ഫോർ അഡൽട്ട് കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ യൂണിറ്റ് പാങ്ങോട് മന്നാനിയ കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഏപ്രിൽ 15 മുതൽ ആരംഭിക്കുന്ന ബാച്ചിൽ സീറ്റൊഴിവുണ്ട്. കോഴ്സ് ദൈർഘ്യം: ആറ് മാസം, ഫീസ്: 7500 രൂപ, യോഗ്യത: പ്ലസ്ടു, ക്ലാസ്: അവധി ദിവസങ്ങളിൽ ഉയർന്ന പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക്: 9048538210